കുവൈറ്റിൽ കഠിന തണുപ്പിനെ അവഗണിച്ച് മാതാപിതാക്കളെ പുറത്താക്കിയ സ്വദേശി അറസ്റ്റിൽ

  • 28/12/2020

കുവൈറ്റ് സിറ്റി: കഠിനമായ തണുപ്പിനെ അവഗണിച്ച് മാതാപിതാക്കളെയും വീട്ടിലെ ജോലിക്കാരിയെയും  പുറത്താക്കിയ സ്വദേശി അറസ്റ്റിൽ. സാൽവ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 60 വയസ്സുള്ള പിതാവിനെയും ഭാര്യയേയും വീട്ടുജോലിക്കാരിയെയുമാണ് ഇദ്ദേഹം വീട്ടിൽ നിന്നും ഇറക്കി വിട്ടത്. പിതാവാണ് ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിനെ വിളിച്ച് അറിയിച്ചത്. തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തിയ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നാണ് വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്ന് പിതാവ് പോലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Related News