പ്രവാസികൾ കൂടുതലായതിനാൽ മോഷണങ്ങളും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നു: കുവൈറ്റിലെ ഈ ഏരിയയിൽ താമസിക്കാൻ സുരക്ഷിതമല്ലെന്ന് സ്വദേശികൾ

  • 28/12/2020

കുവൈറ്റിലെ ജലീബ് അൽ ഷുയുഖ് ഏരിയയിൽ സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നില്ലെന്ന് പരാതിയുമായി സ്വദേശികൾ. ഏരിയയിൽ പ്രവാസി ബാച്ചിലേഴ്സിന്റെ  തിരക്ക് വർദ്ധിച്ചത് കാരണം മോഷണവും കുറ്റകൃത്യങ്ങളും കൂടി വരുന്നുണ്ടെന്നും സ്വദേശികൾ പരാതിപ്പെടുന്നു. ജലീബ് അൽ ഷുയുഖിൽ അടിസ്ഥാന സൗകര്യമില്ലാത്ത റോഡുകളാണെന്നും  ഏരിയയിൽ ഉടനീളം വൃത്തിഹീനമാണെന്നും സ്വദേശികൾ പറയുന്നു. അടുത്തുള്ള പ്രദേശങ്ങളായ ഹസ്സാവി, അബ്ബാസ്സിയ ഏരിയകളിൽ നിന്നുള്ള പ്രശ്നങ്ങളും ഇതിന് പ്രധാന കാരണമാണെന്നും സ്വദേശികൾ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ബന്ധപ്പെട്ട അതോറിറ്റിയിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഏരിയകളിൽ ഗവൺമെന്റ് വാടകക്ക് കൊടുക്കുന്ന റൂമുകളും വീടുകളും സ്വദേശികൾക്ക്  കൊടുക്കണമെന്നും പ്രവാസികൾക്ക് കൊടുക്കരുതെന്നും ജലീബ് അൽ ഷുയുഖിലെ  താമസക്കാരായ സ്വദേശികൾ ആവശ്യപ്പെടുന്നു. ഏരിയയിൽ നിരവധി  ഗ്യാരേജ് ഉള്ളതിനാൽ വാഹനങ്ങൾ നിറഞ്ഞിരിക്കുന്നുവെന്നും, ഈ പ്രശ്നങ്ങളിലെല്ലാം ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നിയമ നടപടി സ്വീകരിക്കണമെന്നും സ്വദേശികൾ അഭ്യർത്ഥിച്ചു.

Related News