കുവൈറ്റിൽ പാലത്തിന് മുകളിൽ നിന്ന് ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

  • 28/12/2020

 കുവൈറ്റിലെ കിംഗ് ഫഹദ് റോഡിലെ പാലത്തിന് മുകളിൽ നിന്ന് ലോറിമറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. വിവരമറിഞ്ഞ നുവൈസിബ് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവ  സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. അപകട കാരണം എന്താണെന്ന് അറിയില്ലെന്നും സംഭവുമായി  ബന്ധപ്പെട്ട്  അധികൃതർ അന്വേഷിക്കുകയാണെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related News