കുവൈറ്റിൽ ഓരോ മാസവും പുതിയ ബാച്ച് കോവിഡ് പ്രതിരോധ വാക്സിൻ എത്തും

  • 28/12/2020

കുവൈറ്റിൽ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം പുരോഗമിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.   ഓരോ മാസത്തിന്റെയും  പകുതിയോടെ പുതിയ വാക്സിൻ  ബാച്ചുകൾ രാജ്യത്ത് എത്തുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.  വാക്സിന്റെ  ലഭ്യത അനുസരിച്ച് കൂടുതൽ പേർക്ക് വാക്സിൻ വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ മറ്റ് ഗ്രൂപ്പുകൾക്കും വാക്സിനേഷൻ നൽകുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ വ്യക്തമാക്കി. നിലവിൽ ആരോഗ്യപ്രവർത്തകർ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, എന്നീ പ്രത്യേക വിഭാഗങ്ങൾക്കാണ് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നത്.

വാക്സിൻ സ്വീകരിക്കുന്നതിന് വേണ്ടി സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,25,000 കവിഞ്ഞതായും അൽ സബ പറഞ്ഞു. എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും  ഒരു വർഷത്തിനുള്ളിൽ വാക്സിൻ വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രി പറയുന്നു.
രണ്ടാം ബാച്ച് വാക്സിനുകൾ ഫെബ്രുവരിയിൽ എത്തുമ്പോൾ അഹ്മദി, ജഹ്‌റ ഗവർണറേറ്റുകളിലായി  രണ്ട് വാക്സിനേഷൻ സൈറ്റുകൾ പൂർത്തിയാക്കുമെന്നും  അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ പ്രതിദിനം 1000 പേർക്കാണ് വാക്സിനേഷൻ നൽകുന്നത്. കൂടുതൽ ഡോസ് വാക്സിൻ ലഭ്യമായാൽ പ്രതിദിനം പത്തായിരം പേർക്ക് വാക്സിൻ  നൽകാനും ആരോഗ്യമന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.

Related News