പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് കുവൈറ്റ് നീതിന്യായ മന്ത്രാലയം

  • 28/12/2020



കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജുഡീഷ്യൽ ആന്റ് ലീഗൽ സ്റ്റഡീസിനായി മന്ത്രാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു.  നീതിന്യായ മന്ത്രാലയത്തിന്റെ വക്താവും പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ ഇസ്സ അൽ ബിഷിർ ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി പരിഷ്കാരങ്ങൾക്ക് ശേഷമാണ് പുതിയ വെബ്സൈറ്റ് ആരംഭിച്ചതെന്നും അൽ ബിഷിർ വ്യക്തമാക്കി. സ്ഥാപനത്തിന്റെ പ്രാദേശിക,   അന്തർ‌ദ്ദേശീയ തലങ്ങളിലെ വിവിധ പ്രവർ‌ത്തനങ്ങൾ‌ക്ക് പുറമേ വാർത്തകൾ‌, പഠനങ്ങൾ‌, പ്രസിദ്ധീകരണങ്ങൾ‌ എന്നിവ സൈറ്റിൽ‌ അടങ്ങിയിരിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട്, ഗവേഷകർ, നിയമ-ജുഡീഷ്യൽ മേഖലകളിൽ താൽപ്പര്യമുള്ളവർ എന്നിവരുമായുള്ള ആശയവിനിമയത്തിന് ഈ വൈബ്സെറ്റ് സഹായിക്കും. കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് തന്നെ മറ്റുളലവരുമയി സമ്പക്കർത്തിലേർപ്പെടാതെ ആശയ വിനിമയം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

Related News