BREAKING.. കുവൈറ്റിൽ ശനിയാഴ്ച മുതൽ വിമാനത്താവളം തുറക്കും

  • 28/12/2020


കുവൈറ്റ് സിറ്റി;  താൽക്കാലികമായി അടച്ചിട്ട കുവൈറ്റ് വിമാനത്താവളം ജനുവരി 2  ശനിയാഴ്ച മുതൽ തുറക്കും. മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനമെടുത്തത്. കര, വ്യോമയാന, കടൽ തുടങ്ങി എല്ലാ അതിർത്തികളും തുറക്കുമെന്നും അധികൃതർ അറിയിച്ചു. ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ജനിതക മാറ്റം സംഭവിച്ച് പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളും അതിർത്തികളും താൽക്കാലികമായി അടച്ചിരുന്നു.

Related News