കുവൈറ്റിലെ ആസ്ത്മ രോ​ഗികൾക്ക് കൈത്താങ്ങായി ആരോ​ഗ്യമന്ത്രാലയം

  • 28/12/2020



കുവൈറ്റ് സിറ്റി;  ആരോഗ്യ കേന്ദ്രങ്ങളിലും പൊതു ആശുപത്രികളിലും ആസ്ത്മ രോഗികൾക്കുള്ള മരുന്നുകൾ ഇറക്കുമതി ചെയ്യാൻ ആരോഗ്യ മന്ത്രാലയം ഏകദേശം 1.5 ദശലക്ഷം ദിനാർ അനുവദിച്ചു. പ്രത്യേകിച്ച് കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ  വിട്ടുമാറാത്ത രോ​ഗം, പകർച്ചവ്യാധി, മറ്റ് രോഗങ്ങൾ എന്നിവയ്ക്കുളള മരുന്നുകളും നൽകാൻ ആരോ​ഗ്യ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.  കൊവിഡ് ബാധിച്ചാൽ ആസ്ത്മയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബാധിച്ച രോഗികൾക്ക് ചില കടുത്ത ലക്ഷണങ്ങൾ അനുഭവപ്പെടാം. ഈ രോഗികളുടെ ആരോഗ്യസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ആരോ​ഗ്യമന്ത്രാലയം ചൂണ്ടാക്കാട്ടി.  ഈ രോഗികൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ അറിയിച്ചു. 

Related News