കുവൈറ്റിൽ അഞ്ചാംഘട്ട ലോക്ക്ഡൗൺ ഇളവുകൾ ഉടൻ പ്രഖ്യാപിക്കില്ല

  • 28/12/2020

കുവൈറ്റിൽ അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾ ഉടൻ പ്രഖ്യാപിക്കില്ലെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ   യോഗത്തിലാണ് തീരുമാനമെടുത്തത്. അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കുകയാണെങ്കിൽ കുടുംബ സംഗമങ്ങളും വിവാഹങ്ങളും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ അനുവദിക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ജിമ്മുകളും തീയേറ്ററുകളും  തുറക്കാം എന്നും അധികൃതരുടെ പരിഗണനയിൽ  ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കേണ്ട എന്നാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.

 ഓഗസ്റ്റിലാണ് കുവൈറ്റ് സാധാരണ ജീവിത മാർഗ്ഗങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് നാലാമത്തെ ലോക്ക്  ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. സ്പോർട്സ്, ഹെൽത്ത് ക്ലബ്ബുകൾ, പേഴ്സണൽ കെയർ ഷോപ്പുകൾ, സലൂണുകൾ, ബാർബർഷോപ്പുകൾ, ടൈലറിംഗ് ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ എന്നിവ അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി നടപ്പിലാക്കാൻ വിചാരിച്ചതാണെങ്കിലും  നാലാം ഘട്ടത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു
 നാലാം ഘട്ടത്തിന്റെ ഭാഗമായി, റെസ്റ്റോറന്റുകളും കഫേകളും സാമൂഹിക അകലം പാലിച്ച് തുറക്കാൻ അനുവദിച്ചു. സ്വകാര്യമേഖലയും 50 ശതമാനം  തൊഴിലാളികളുമായി പ്രവർത്തനം പുനരാരംഭിക്കാനും അധികൃതർ അനുമതി നൽകിയിരുന്നു.

Related News