പുതിയ കോവിഡ് വൈറസ് കുവൈറ്റിൽ റിപ്പോർട്ട് ചെയ്തിട്ടില്ല; വാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്നും ആരോഗ്യമന്ത്രി

  • 29/12/2020

 കുവൈറ്റ് സിറ്റി: ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കണ്ടെത്തിയ പുതിയ ജനിതകമാറ്റം ഉള്ള കോവിഡ് വൈറസ് കുവൈറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഡോക്ടർ ബേസിൽ അൽ സബാഹ്. പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന  പ്രതിവാര  മന്ത്രിസഭ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റിലെ നിലവിലെ കോവിഡ്  വൈറസ് സ്ഥിതികളെ കുറിച്ചും ആരോഗ്യമന്ത്രി വിശദീകരിച്ചു. പ്രതിദിനം രാജ്യത്ത്  റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നും പ്രതിദിന മരണ നിരക്ക് കുറയുന്നുണ്ടെന്നും ആരോഗ്യമന്ത്രി മന്ത്രിസഭയിൽ വിശദീകരിച്ചു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. പുതിയ കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളവും  അതിർത്തികളും അടച്ചിട്ട തീരുമാനം ജനുവരി 1 വരെ പ്രാബല്യത്തിൽ ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിൻ വിതരണം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്. എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരാവുകയും വെബ്സൈറ്റിൽ പേരും വിശദാംശങ്ങളും രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിതരണം ആരംഭിച്ചതിനു ശേഷം ഇതുവരെ വാക്സിൻ സ്വീകരിച്ച ഒരാൾക്കുപോലും പാർശ്വഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

Related News