കുവൈറ്റിൽ ജോലി നഷ്ടപ്പെട്ട ഇന്ത്യൻ യുവാവ് ആത്മഹത്യ ചെയ്തു

  • 29/12/2020

 കുവൈറ്റ് സിറ്റി: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് 31 വയസ്സുള്ള ഇന്ത്യൻ യുവാവ് ആത്മഹത്യ ചെയ്തു. ജോലി ചെയ്യുന്ന കമ്പനി പ്രവാസിയെ പിരിച്ചു വിട്ടതോടെയാണ് തൂങ്ങിമരിച്ചത്. അബൂഹലീഫയിലെ ഒരു അപ്പാർട്ട്മെന്റിൽ  പ്രവാസി തൂങ്ങി മരിച്ചെന്ന  വിവരം ആഭ്യന്തരമന്ത്രാലയത്തിലെ ഓപ്പറേഷൻ റൂമിന് ലഭിച്ചപ്പോൾ ഉടൻതന്നെ പ്രത്യേക ടീം സംഭവസ്ഥലത്തെത്തിയിരുന്നു.  റൂമിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങുന്ന ടീം കയറിൽ തൂങ്ങി മരിച്ച നിലയിലാണ്  പ്രവാസിയെ  കണ്ടത്. കമ്പനിയിൽ നിന്നും ഇയാളെ പിരിച്ചു വിട്ടതോടെയാണ് ആത്മഹത്യചെയ്തതെന്ന് സുഹൃത്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

Related News