ബംഗ്ലാദേശ് എം പിയുടെയും സഹപ്രവർത്തകരുടെയും 617 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

  • 29/12/2020

കുവൈത്ത് ആസ്ഥാനമായുള്ള ബംഗ്ലാദേശ് എംപിയുടെയും നിരവധി സഹപ്രവർത്തകരുടെയും 617 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ബംഗ്ലാദേശിന്റെ  തലസ്ഥാനമായ ധാക്കയിലെ പ്രത്യേക ക്രിമിനൽ കോടതിയാണ്  ഉത്തരവിട്ടത്. മനുഷ്യക്കടത്തിൽ നിന്നും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും അനധികൃതമായി സ്വത്ത്  സ്വീകരിക്കാൻ ഈ അക്കൗണ്ടുകൾ ഉപയോഗിച്ചതായി തെളിഞ്ഞതിനെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർ അഴിമതി വിരുദ്ധ കമ്മീഷൻ ഡയറക്ടർ മുഹമ്മദ് സലാ അൽ-ദിൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജഡ്ജി കെ.എം.അമ്രുൽ കെയ്ഷ് വിധി പുറപ്പെടുവിച്ചത്. മരവിപ്പിച്ച  അക്കൗണ്ടുകളിൽ 15 മുതൽ 17 മില്യൺ ഡോളർ വരെ തുകയുണ്ടെന്നാണ് കണക്കാക്കുന്നത്.

Related News