പൊതു ഫണ്ട് ദുരുപയോഗം ചെയ്ത് കേസ്: കുവൈറ്റിലെ മുൻമന്ത്രിമാർക്ക് ഏഴ് വർഷം തടവും കർശന പിഴയും വിധിച്ച്‌ ക്രിമിനൽ കോടതി

  • 29/12/2020

കുവൈറ്റ് സിറ്റി: പൊതു ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് മുൻ ഡെപ്യൂട്ടി മന്ത്രിമാർക്കും ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ മൂന്ന് ജീവനക്കാർക്കുമെതിരെ കുവൈറ്റ് ക്രിമിനൽ കോടതി  വിധി പുറപ്പെടുവിച്ചു. ചെയ്ത കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ കർശന തടവുശിക്ഷയും പിഴയുമാണ് വിധിച്ചത്.
രണ്ട് മുൻ മന്ത്രിമാർക്കും ഏഴു വർഷം തടവും 9.6 ദശലക്ഷം യൂറോ  പിഴയും ജോലിയിൽ നിന്ന് തിരിച്ചുവിടുകയും ചെയ്തു. ഭാവിയിൽ ഏതെങ്കിലും പബ്ലിക് ഓഫീസ് പദവി വഹിക്കുന്നതിൽ നിന്ന് വിലക്കാനും  കോടതി തീരുമാനിച്ചിട്ടുണ്ട്.

 മറ്റൊരു കേസിൽ, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജീവനക്കാരിൽ ഒരാൾക്ക് 10 വർഷം തടവ് ശിക്ഷയും,  3,000 ദിനാർ പിഴ  അടച്ച് ജാമ്യം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 
പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്ത കേസിൽ ആദ്യത്തെ പ്രതിയെ ജോലി ചെയ്തിരുന്ന പൊസിഷനിൽ നിന്നും പിരിച്ചുവിടാൻ ഉത്തരവിട്ടു. അതേസമയം കേസിൽ ശിക്ഷ അവസാനിച്ചതിനെത്തുടർന്ന് മൂന്നാമത്തെ പ്രതിയെ (പ്രവാസി) നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related News