കുവൈറ്റിൽ സ്വദേശിവത്കരണം ശക്തമാകുന്നു; കൂടുതൽ അധ്യാപകരെ പിരിച്ചുവിടാൻ ഒരുങ്ങി പൊതു വിദ്യാഭ്യാസ മന്ത്രാലയം

  • 29/12/2020

കുവൈറ്റ് സിറ്റി: ഉന്നത ആരോഗ്യ സമിതിയുമായി സഹകരിച്ച് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 330 ഓളം പ്രവാസി അധ്യാപകരെ  പുതിയ പ്രവേശന  വിസ അനുവദിച്ച്‌  കുവൈറ്റിലേക്ക് മടക്കി കൊണ്ടുവരാൻ വിദ്യാഭ്യാസ മന്ത്രാലയം ശ്രമം നടത്തുന്നു. അതേസമയം വിദേശത്ത് കുടുങ്ങി കിടക്കുന്ന അറുന്നൂറോളം അധ്യാപകരുടെ സേവനം അവസാനിപ്പിച്ച് പിരിച്ചു വിടുന്നതിനുമുള്ള നീക്കങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്നതായി അധികൃതർ വ്യക്തമാക്കി. വിദേശത്ത്  കുടുങ്ങിക്കിടക്കുന്ന അധ്യാപകരുടെ പേരുവിവരങ്ങൾ പൊതു വിദ്യാഭ്യാസ മന്ത്രാലയം ശേഖരിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. കമ്പ്യൂട്ടര്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍, ഇലക്ട്രിസിറ്റി, ഇസ്ലാമിക വിദ്യാഭ്യാസം എന്നീ സ്‌പെഷ്യലൈസേഷനുകളിലുള്ള  അധ്യാപകരെയാണ് പിരിച്ചുവിടുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശി അധ്യാപകരുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഗണിത ശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് നിലവിൽ 330 ഓളം അധ്യാപകരെ നിയമിക്കാൻ പൊതു വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.

Related News