കുവൈറ്റ് വിമാനത്താവളം അടച്ചിട്ട നടപടി: പ്രതിസന്ധിയിലായി വിദേശത്ത് പഠിക്കുന്ന കുവൈറ്റിലെ വിദ്യാർത്ഥികൾ

  • 29/12/2020

കുവൈറ്റ് സിറ്റി: വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതോടെ പ്രതിസന്ധിയിലായി വിദേശത്ത് പഠിക്കുന്ന കുവൈറ്റിലെ വിദ്യാർത്ഥികൾ. പ്രത്യേകിച്ചും ഈജിപ്തിൽ പഠിക്കുന്ന കുവൈത്തി വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. ഈ ആഴ്ച പരീക്ഷ നടക്കാനിരിക്കെ വിമാനത്താവളം അടച്ചതോടെ ഇവർക്ക് യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്നാണ്  പരാതിപ്പെടുന്നത്. തങ്ങളെ യാത്ര നിരോധനത്തിൽ നിന്നും ഒഴിവാക്കണമെന്നും സുഗമമായി പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. അതേസമയം പരീക്ഷ മാറ്റിവെക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയും വിദ്യാർഥികൾ പ്രകടിപ്പിക്കുന്നു. ബ്രിട്ടണിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പുതിയ കോവിഡ് വൈറസ് വ്യാപിച്ചതിനെത്തുടർന്നാണ് കുവൈത്ത് അന്താരാഷ്ട്ര വിമാന സർവീസുകളും അതിർത്തികളും  അടച്ചിരുന്നത്. അതേസമയം ജനുവരി രണ്ടുമുതൽ വിമാനത്താവളവും അതിർത്തികളും തുറക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഈ ആഴ്ച പരീക്ഷയെഴുതാനുള്ള ഈജിപ്തിൽ പഠിക്കുന്ന കുവൈറ്റ് വിദ്യാർഥികളാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Related News