BREAKING NEWS..കുവൈറ്റിൽ വാണിജ്യ വിമാന സർവീസുകൾ ശനിയാഴ്ച പുലർച്ചെ മുതൽ ആരംഭിക്കും

  • 29/12/2020

 കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ജനുവരി 2 ശനിയാഴ്ച പുലർച്ചെ മുതൽ ആരംഭിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. മന്ത്രിസഭ യോഗത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുത്തത്. കര, വ്യോമയാന, കടൽ തുടങ്ങി എല്ലാ അതിർത്തികളും തുറക്കാനും ഇന്നലെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കുവൈറ്റിലേക്കും, പുറത്തേക്കുമുള്ള വാണിജ്യ വീമാനസർവീസുകൾ  നേരത്തെ 34 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക്‌ ഉൾപ്പെടെയുള്ള  തീരുമാനങ്ങൾ രാജ്യത്തെ ആരോഗ്യ സ്ഥിതിക്ക്‌ അനുസൃതമായി പുനരവലോകനം ചെയ്യുമെന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.  ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കണ്ടെത്തിയ പുതിയ കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് ഡിസംബർ 21 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനം താൽക്കാലികമായി അടച്ചിട്ടത്. ജനുവരി രണ്ടുമുതൽ വിമാനത്താവളം തുറന്നു പ്രവർത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഡിജിസിഎയുടെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്.
EqZH31JXAAEROFa.jpeg



Related News