കുവൈറ്റിലെത്തിയ ​വീട്ടുജോലിക്കാർ ജോലിയിൽ പ്രവേശിച്ചു; നിർണ്ണായകമായി ബെൽസലാമ പ്ലാറ്റ്ഫോം

  • 29/12/2020



കുവൈറ്റ് സിറ്റി;   Belsalamah.com  പ്ലാറ്റ്‌ഫോമിലൂടെ എത്തിയ 28 ഫിലിപ്പിനോ വീട്ടുജോലിക്കാർ ഇന്ന് ജോലിയിൽ പ്രവേശിച്ചതായി നാഷണൽ ഏവിയേഷൻ സർവീസസ് (നാസ്) ജനറൽ മാനേജർ മൻസൂർ അൽ ഖെസിം അറിയിച്ചു .  തൊഴിലാളികൾ ഡിസംബർ 15നാണ് മനിലയിൽ നിന്ന് കുവൈത്തിൽ തിരിച്ചെത്തിയത്.  14 ദിവസത്തേക്ക് ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയിരുന്നു. എല്ലാവരുടെയും കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണ്.  ക്വാറന്റൈൻ കാലയളവിൽ, തൊഴിലാളികൾക്കുളള ഭക്ഷണം, മറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ  ഫോർ സ്റ്റാർ സൗകര്യങ്ങൾ എല്ലം ലഭിച്ചിരുന്നു. ആദ്യബാച്ച് വീട്ടുജോലിക്കാരെ തിരിച്ചുകൊണ്ടുവരുന്നതിൽ ബെൽസലാമ പ്ലാറ്റ് ഫോം നിർണ്ണായക പങ്കുവഹിച്ചു.  കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവയുടെ ഫ്ലൈറ്റ് ബുക്കിംഗിനും വിമാനത്താവളത്തിൽ നിന്നുള്ള ക്ലിയറൻസിനും ഗതാഗതത്തിനുമുള്ള പൂർണ്ണമായ പാക്കേജ്, താമസം, ഭക്ഷണം, പിസിആർ ടെസ്റ്റുകൾ എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ ​വീട്ടുജോലിക്കാർക്ക് ലഭ്യമായിരുന്നു.

Related News