റിപ്പബ്ലിക് ദിനാഘോഷം; കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു

  • 29/12/2020


 കുവൈറ്റിലെ ഇന്ത്യന്‍ എംബസി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി മൂന്ന് മുതല്‍ 25 വരെ ഡെയ്‌ലി ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു.  തീമാറ്റിക് ലൈബ്രറിയുടെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നത്.  ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയിലെ നദികള്‍, ആഘോഷങ്ങള്‍, ഇന്ത്യയിലെ ദ്വീപുകള്‍, ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ഗൂഗിള്‍ ഫോം ഫോര്‍മാറ്റിലുള്ള ചോദ്യങ്ങള്‍ എംബസിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഓരോ ദിവസവും ഉച്ചയ്ക്ക് മുമ്പ് പുറത്തുവിടും. അടുത്ത ദിവസം ഉച്ചയ്ക്ക് മുമ്പ് ലഭിക്കുന്ന പ്രതികരണങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തും. എല്ലാ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്കും എംബസിയില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Related News