ആരോ​ഗ്യപ്രവർത്തകരെ കുവൈറ്റിലേക്ക് അയച്ച് പാകിസ്ഥാൻ

  • 29/12/2020


കുവൈറ്റ് സിറ്റി;  196 മെഡിക്കൽ പ്രൊഫഷണലുകളെ പാകിസ്ഥാൻ കുവൈത്തിലേക്ക് അയച്ചു. 41 ഡോക്ടർമാർ, 131 നഴ്‌സുമാർ, 24 സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന  പുതിയ ബാച്ച് ആരോ​ഗ്യ പ്രവർത്തകരെയാണ് കുവൈറ്റിലേക്ക് അയച്ചത്. ഈ വർഷം ജൂലൈയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാ​ഗമാണിത്.  തന്റെ രാജ്യത്തിന് വൈദ്യസഹായം നൽകിയതിന് പാകിസ്ഥാൻ സർക്കാരിനോട് പാക്കിസ്ഥാനിലെ കുവൈറ്റ് അംബാസഡർ നാസർ അൽ മുത്തൈരി നന്ദി അറിയിച്ചു. കുവൈറ്റ്-പാകിസ്ഥാൻ ബന്ധം ശക്തമാണെന്നും തകർക്കാനാവാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ എല്ലാ മേഖലകളിലും സഹകരണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനായി പാക്കിസ്ഥാൻ സർക്കാരുമായും ജനങ്ങളുമായും കുവൈറ്റ് തുടർന്നും പ്രവർത്തിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.

Related News