ജനുവരി ഒന്ന് മുതൽ ജിയോ ഫോണിൽ വാട്സ്ആപ്പ് ലഭിക്കില്ല

  • 29/12/2020

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ആണ് വാട്സാപ്പ്. ഏതു ഫോണിലും അപ്ലിക്കേഷൻ സപ്പോർട്ട് ചെയ്യും.അതിൽ എടുത്തു പറയേണ്ടത് കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോയുടെ ഫോണുകളെയാണ്.


എന്നാൽ, അടുത്ത വർഷം മുതൽ കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോ ഫോണുകളിൽ വാട്ട്സ് ആപ്പുകൾ ലഭിക്കില്ല. അതുപോലെ തന്നെ ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഇനി വാട്ട്സ് ആപ്പ് ലഭ്യമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതുപോലെ തന്നെ ആപ്പിളിന്റെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഐ ഓ എസ് 9 മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണുകളിൽ മാത്രമാണ് ലഭിക്കുക എന്നും വാർത്തകൾ വരുന്നുണ്ട്.  എന്നാൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അപ്പ്‌ഡേഷനുകൾ ചെയ്യാത്തവർ തീർച്ചയായും ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യേണ്ടതാണ് . 

Related News