കുവൈറ്റിലെ പ്രവാസികൾക്ക് സൗജന്യമായി നിയമോപദേശം തേടാം.. പുതിയ ലീ​ഗൽ ഡെസ്ക് ആരംഭിച്ച് ഇന്ത്യൻ എംബസി

  • 29/12/2020

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് സൗജന്യമായി  നിയമോപദേശം നൽകുന്നതിനായി ഇന്ത്യ എംബസി  ഒരു ലീഗൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.   ഏത് കാര്യത്തിലും നിയമോപദേശം തേടാൻ ആഗ്രഹിക്കുന്നവർ എല്ലാ ശനിയാഴ്ചയും 10 മണി മുതൽ 12 മണി വരെ  ലീഗൽ ഹെൽപ്പ് ഡെസ്‌കിനെ സമീപിക്കാം. ജനുവരി 2 മുതൽ ഡെസ്കിന്റെ പ്രവർത്തനം ആരംഭിക്കും. ഇന്ത്യൻ ലോയേഴ്‌സ് ഫോറം കുവൈറ്റുമായി സഹകരിച്ചാണ് ലീ​ഗൽ  ഡെസ്ക് പ്രവർത്തനമാരംഭിക്കുന്നത്. കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള എംബസിയുടെ നിലവിലെ അഭിഭാഷക പാനലിന് പുറമേയാണിത്. ഏത് വിഷയത്തിലും സൗജന്യ നിയമോപദേശം തേടാന്‍ ആഗ്രഹിക്കുന്നവര്‍ cw.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് അയച്ച സന്ദേശത്തിന്റെ പകര്‍പ്പുമായി അഭിഭാഷകരെ സമീപിക്കാം.

1 Mr. Benny Thomas 66907769 bennynalpathamkalam@hotmail.com
2 Ms. Deepa Augustine 69031902 deepapraveenv@gmail.com
3 Mr. Hajeer Nainan Koya 50660640 hajeerninan@gmail.com
4 Mr. Joseph Wilfred 51415344 josephwilfred39@gmail.com
5 Mr. Nasari Abdul Rahuman 51776951 advnasariabdul@gmail.com

കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള എംബസിയുടെ നിലവിലെ അഭിഭാഷക പാനലിന് പുറമേയാണിത്. പാനല്‍ വഴി സഹായം തേടുന്നതിനും cw.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് അയച്ച വിവരങ്ങളുടെ പകര്‍പ്പുമായാണ് അഭിഭാഷകരെ സമീപിക്കേണ്ടത്.

1. Mr. Athbi AlThanoon, AMS Legal Group – amslegalgroup@gmail.com
2 Mr. Farraj Obaidal-Aradah, Al-Aradah Group Legal Consultancy – farraj.lawyer@gmail.com
3. Ms. Marwa A. Mataqi, Marafi and Mataqi Law Firm – m.marafilawfirm@gmail.com
4. Mr. Mohammed Ali Helal Al Enezi – aleneziq8i@gmail.com
5. Mr. Nawaf Al Mutairi, Al Dar for Consultancies and Law Affairs – fawyahmed652@gmail.com
6. Mr. Othman A. Al-Masood, Arkan Legal Consultants – al-mas3oud@hotmail.com
7. Mr. Samir Chartouni, Al Ahed Attorneys at Law & Legal Advisers – samchartouni@live.com

കൂടുതല്‍ വിവരങ്ങള്‍ക്ക് https://indembkwt.gov.in/panel-of-lawyers.php എന്ന ലിങ്ക് സന്ദര്‍ശിക്കാം.

ഹെല്‍പ് ഡെസ്‌ക് വഴിയും ഇന്ത്യന്‍ അഭിഭാഷകര്‍ മുഖേനയും ചെയ്യുന്ന സേവനങ്ങള്‍ കേവലം ഉപദേശക സ്വഭാവമുള്ളത് മാത്രമാണെന്ന് എംബസി അറിയിച്ചു. ഇതിന് പുറമേയുള്ള തുടര്‍നടപടികള്‍ വ്യക്തിയുടെ വിവേചനാധികാരത്തില്‍ അധിഷ്ഠിതമായിരിക്കും. അത്തരത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് എംബസിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല.

Related News