ഗ്ലോബൽ പ്രവാസി റിഷ്ട പോർട്ടലിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..

  • 31/12/2020

ലോകമെമ്പാടുമുള്ള മൂന്നര കോടിയിലധികം ഇന്ത്യൻ പ്രവാസികളുമായി ബന്ധിപ്പിക്കുന്നതിനായി  ആഗോള പ്രവാസി റിഷ്ട പോർട്ടലും മൊബൈൽ ആപ്പും ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. പ്രവാസികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും, മറ്റ് ബന്ധപ്പെട്ട കാര്യങ്ങളും പരസ്പരം ചർച്ചചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനുമാണ് ഈ പോർട്ടലും ആപ്ലിക്കേഷനും വികസിപ്പിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. നിലവിൽ ആഗോളതലത്തിൽ 3.12 കോടി വിദേശ ഇന്ത്യക്കാരുണ്ട്, അതിൽ 1.78 കോടി എൻ‌ആർ‌ഐകളും 1.34 കോടി പി‌ഐ‌ഒകളുമാണ്.

 പുതിയ പോർട്ടലിന്റെ  ലക്ഷ്യം : 

 വിദേശത്തുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രാധാന്യം മനസ്സിലാക്കി അവരോട് ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പോർട്ടിലെ പ്രധാന ലക്ഷ്യം.
 പോർട്ടൽ വഴി വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പ്രവാസികളുമായി പങ്കിടുന്നതിന് ഉപയോഗിക്കും.  .

 ഗ്ലോബൽ പ്രവാസി റിഷ്ട പോർട്ടലിന്റെയും ആപ്പിന്റെയും പ്രധാന പ്രവർത്തനങ്ങൾ : 

 വിദേശത്തുള്ള   പി‌ഐ‌ഒകൾ, എൻ‌ആർ‌ഐകൾ, ഒ‌സി‌ഐകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന രജിസ്ട്രേഷൻ ചെയ്യാൻ  ഈ പോർട്ടൽ വഴി സാധിക്കും


  നിലവിലുള്ളതും പുതിയതുമായ വിവിധ സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ഒ‌സി‌ഐകൾ, പി‌ഐ‌ഒകൾ, എൻ‌ആർ‌ഐ എന്നീ വിഭാഗങ്ങളിൽ പെടുന്ന പ്രവാസികളുമായി പങ്കുവെക്കാൻ സാധിക്കും.


ഏത് പ്രതിസന്ധി നേരിടുന്ന സമയത്തും പ്രവാസികൾക്ക് പോർട്ടൽ വഴി സഹായം നൽകും.


ഇത് തത്സമയ അടിസ്ഥാനത്തിൽ ആശയവിനിമയം പ്രാപ്തമാക്കുകയും ഉപദേശങ്ങളും അടിയന്തര അലേർട്ടുകളും നൽകാനും കഴിയും.


അടിയന്തിര സമയങ്ങളിൽ കോൺസുലാർ സേവനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും ബന്ധപ്പെടാൻ ഇന്ത്യൻ പ്രവാസികളെ പോർട്ടൽ സഹായിക്കും.


ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങളും പോർട്ടലിൽ അടങ്ങിയിരിക്കും.

 വിദേശകാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന വിവിധ മിഷനുകളെ  കുറിച്ചും  പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളും പോർട്ടലിൽ ഉണ്ടാകും.


 ഗ്ലോബൽ പ്രവാസി റിഷ്ട പോർട്ടൽ ആരംഭിക്കേണ്ട ആവശ്യമെന്ത്?

ആഗോളതലത്തിൽ ഇന്ത്യൻ പ്രവാസികളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധിപ്പിച്ച്  ഫലപ്രദമായ ആശയവിനിമയ മാർഗങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനാൽ, സാധാരണ സാഹചര്യങ്ങളിൽ മാത്രമല്ല, അത്യാഹിത ഘട്ടങ്ങളിലും അവരുമായി ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിന് ഈ പോർട്ടൽ സഹായിക്കും.

ഗ്ലോബൽ പ്രവാസി റിഷ്ട പോർട്ടൽ ആരംഭിക്കുന്നതോടെ ഇന്ത്യൻ മിഷനുകളും  പദ്ധതികളുമായി ബന്ധപ്പെട്ട മന്ത്രാലയവും പ്രവാസികളും തമ്മിൽ ത്രിരാഷ്ട്ര ആശയവിനിമയം നടക്കും, ഇത് വിദേശികളായ ഇന്ത്യക്കാരുമായി ഇടപഴകുന്നത് വളരെ എളുപ്പമാകും.

Related News