മക്കളുടെ പെരുമാറ്റം മോശം; പകുതി സ്വത്ത് വളര്‍ത്തുനായയുടെ പേരില്‍ എഴുതിവെച്ച് കര്‍ഷകന്‍

  • 31/12/2020



ഭോപ്പാല്‍: സ്വത്തിന്റെ പകുതി വളര്‍ത്തു നായയുടെ പേരില്‍ എഴുതിവെച്ച് കര്‍ഷകന്‍. മധ്യപ്രദേശിലെ ചിന്ത്വരയിലാണ് സംഭവം. അന്‍പത് വയസുകാരനായ ഓം നാരായണ്‍ വര്‍മയാണ് വളര്‍ത്തു നായ ജാക്കിയുടെ പേരില്‍ സ്വത്ത് എഴുതിവെച്ചത്. ബാക്കി പകുതി രണ്ടാം ഭാര്യ ചമ്പയുടെ പേരിലുമാക്കി.

ആകെ 18 ഏക്കര്‍ ഭൂമിയാണ് കര്‍ഷകന്റെ പേരിലുള്ളത്. മക്കളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതാണ് നാരായണിനെ ചൊടിപ്പിച്ചത്.  ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതല്‍ അടുപ്പമുള്ളതെന്നും അവര്‍ തന്നെ നോക്കുമെന്നുമാണ് നാരായണ്‍ പറയുന്നത്.

Related News