ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെത്തുന്നവർ തെറ്റായ വിലാസം നൽകുന്നു

  • 01/01/2021

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. ജനിത മാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഏറെ ആശങ്കപ്പെടുത്തുന്നതാണ് സംഭവം. ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌ത ബ്രിട്ടനിൽ നിന്നെത്തിയവരാണ് തെറ്റായാ വിവരങ്ങൾ നല്കിയെന്നത് ആശങ്ക വർധിപ്പിക്കുന്നു.

ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർ‍ക്കാരിന്‍റെ നിർദ്ദേശം. പുതിയ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഒരുമാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടനിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് കണക്ക്. ഇവരെ അന്വേഷിച്ച് പോയപ്പോഴാണ് പലരുടേയും വിലാസം തെറ്റാണെന്ന് തെളിഞ്ഞത്.

വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്. ഒളിവിൽ പോയവരെല്ലാം ഉടൻ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി വ്യക്തമാക്കി. ബ്രിട്ടനിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീൻ ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.

Related News