ഭാര്യയെ കാൾ ഗേൾ ആക്കി സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

  • 01/01/2021



സ്വന്തം ഭാര്യയെ കാൾ ഗേൾ ആക്കി സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 'കോള്‍ ഗേള്‍, മണിക്കൂറിന് 3000 രൂപ' എന്ന തലക്കെട്ടോടെ ഭാര്യയുടെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചത്.

തിരുപ്പതിയിലെ സിജിസി കോളേജില്‍ ജൂനിയര്‍ അസിസ്റ്റന്റാണ്‌ ഭർത്താവ്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഇയാൾ മർദിക്കുകയായിരുന്നു.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതനായ തിരുപ്പതി സ്വദേശിയായ ഭര്‍ത്താവ് സ്വകാര്യ നിമിഷങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുകയായിരുന്നു.

തുടര്‍ന്ന് യുവതി വീണ്ടും ഭര്‍ത്താവിനെതിരെ കേസുകൊടുത്തു. ഒരു സ്ത്രീയ്ക്കും സഹിക്കാനാകാത്ത അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

Related News