വിലാസം മാറ്റാന്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട; ആധാറില്‍ മാത്രം പുതുക്കിയാല്‍ മതി

  • 02/01/2021



ഡല്‍ഹി: വിലാസം മാറിയാല്‍ കൈവശമുള്ള എല്ലാ രേഖകളിലും പുതിയ വിലാസം ചേര്‍ക്കാന്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല. ഇനി മുതല്‍ ആധാറില്‍ മാത്രം പുതുക്കിയാല്‍ മതിയാകും. ആധാറില്‍ വിലാസം പുതുക്കിയാല്‍ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ഗ്യാസ് കണക്ഷന്‍, പാന്‍ എന്നിവയിലെല്ലാം തനിയെ വിലാസം മാറുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.

വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാറാണ് നിലവില്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളടക്കം വിലാസം, കെവൈസി എന്നിവയ്ക്കും സബ്‌സിഡികള്‍ ലഭ്യമാക്കുന്നതിനും ആധാറാണ് പരിഗണിക്കുന്നത്. എല്ലാ ഡാറ്റ ബേസും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് പ്രസ്തുത പദ്ധതിക്ക് പിന്നില്‍. മാസങ്ങള്‍ക്കുള്ളില്‍ ഇത് പ്രാവര്‍ത്തികമാകും.

Related News