കുവൈറ്റിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും മഡാഡ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി

  • 14/10/2020

കുവൈറ്റ് സിറ്റി;   കുവൈറ്റിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്കും, ആവശ്യങ്ങൾക്കും മഡാഡിന്റെ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി. ഇന്ത്യൻ എംബസിയിൽ എത്തുന്ന പ്രവാസികൾക്കാണ് പ്രത്യേക നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.  2015ല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കോണ്‍സുലാര്‍ സര്‍വ്വീസ് മാനേജ്‌മെന്റ് സിസ്റ്റമാണ് മഡാഡ്. 

വിദേശ രാജ്യങ്ങളി‍ലുളള  ഇന്ത്യൻ എംബസി നൽകുന്ന കോണ്‍സുലാര്‍ സര്‍വ്വീസ് പിന്തുടരുന്നതിന് വേണ്ടിയാണ് പ്രധാനമായിട്ടും ഇത്തരത്തിലുളള ഒരു സേവനം പ്രവാസികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. മഡാഡ് പ്ലാറ്റ്‌ഫോം മൊബൈൽ ഫോണിലും സപ്പോർട്ട് ചെയ്യണമെന്ന ലക്ഷ്യത്തോടെ ഇത് ലഭ്യമാകുന്ന  മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്.

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പ്രവാസികളോട് മഡാഡിന്റെ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി. 2015ല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കോണ്‍സുലാര്‍ സര്‍വ്വീസ് മാനേജ്‌മെന്റ് സിസ്റ്റമാണ് മഡാഡ്. 
കോടതി കേസുകള്‍, നഷ്ടപരിഹാരം, ഗാര്‍ഹിക മേഖലയിലെ പ്രശ്‌നങ്ങള്‍ , വിദേശത്ത് ജയിലില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്, ശമ്പള പ്രശ്‌നങ്ങള്‍, നാട്ടിലേക്കുള്ള മടക്കയാത്ര തുടങ്ങി പ്രവാസികളുടെ വിവധ പ്രശ്‌നങ്ങള്‍ മഡാഡ് വഴി രജിസ്റ്റര്‍ ചെയ്യാം. 

കോൺസുലാർ, ലേബർ, കമ്മ്യൂണിറ്റി എന്നീ സർവ്വീസുകൾക്ക് വേണ്ടി കുവൈറ്റിലുളള എല്ലാ ഇന്ത്യൻ പൗരന്മാരും സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് എംബസി അഭ്യർത്ഥിച്ചു. ഓണ്ഡലൈൻ വഴി ഓരോ സർവ്വീസും പ്രവാസികൾക്ക് പിന്തുടരാമെന്നും എംബസി കൂട്ടിച്ചേർത്തു. 

വിശദ വിവരങ്ങള്‍ക്ക് http://www.madad.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Related News