ഇന്ത്യയില്‍ രണ്ട് കോവിഡ് വാക്സിന് അനുമതി

  • 03/01/2021

ഡല്‍ഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ അനുമതി. കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാകിസിനുകള്‍ക്കാണ് അനുമതി. ഉപാധികളോടെയാണ് അനുമതിയെന്നും കരുതല്‍ വേണമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ മുന്നറിയിപ്പ് നല്‍കി. 

കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണ്. സര്‍ക്കാരിന് ഒരു ഡോസ് 250 രൂപയ്ക്കാണ് നല്‍കുക. സ്വകാര്യ വിപണിയില്‍ ഒരു ഡോസ് 1000 രൂപയായിരിക്കും. ഓക്‌സ്ഫഡ് സര്‍വകലാശാല ആസ്ട്രസെനക പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് കോവിഷീല്‍ഡ് നിര്‍മ്മിച്ചത്. അഞ്ച് കോടി വാക്‌സിന്‍ ആണ് നിര്‍മ്മിച്ചതെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.
modi.jpg

കോവാക്‌സിന്‍ ഇന്ത്യയില്‍ തദ്ദേശമായി നിര്‍മ്മിച്ചതാണ്. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് വികസിപ്പിച്ചത്. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല.


സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

Related News