ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ അറസ്റ്റില്‍

  • 03/01/2021




ഇന്‍ഡോര്‍: ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖ് ഉള്‍പ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഹിന്ദു സംഘടന നല്‍കിയ പരാതിയിലാണ് നടപടി.

ഇന്‍ഡോറിലെ കഫേയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹാസ്യപരിപാടിക്കിടെയാണ് ഇവര്‍ ഹിന്ദു ദേവന്‍മാരെയും, ദേവതകളെയും അപമാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ച് ഇവര്‍ പരാമര്‍ശം നടത്തിയിരുന്നു. സംഭവം അറിഞ്ഞ ഹിന്ദു രക്ഷക് സാന്‍സ്ത പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്.പരാതിയ്ക്ക് പിന്നാലെ ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിക്കിടെ ഫറൂഖിയും മറ്റ് നാല് പേരും ഹിന്ദു ദൈവങ്ങള്‍ക്കെതിരെ മാന്യമല്ലാത്തതും, അപമാനിക്കുന്ന തരത്തിലുമുള്ള പരാമര്‍ശം നടത്തിയതായി പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ, 298, 269, 188, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Related News