കുവൈറ്റിൽ സബ്സിഡി ഭക്ഷ്യവസ്തുക്കൾ കയറ്റി അയയ്ക്കുന്നതിൽ നിയമം ലംഘിച്ച 6 കമ്പനികൾ അടച്ചുപൂട്ടി

  • 14/10/2020

കുവൈറ്റ് സിറ്റി:  രാജ്യത്തെ സബ്സിഡി ഭക്ഷ്യവസ്തുക്കൾ കയറ്റി അയയ്ക്കുന്നതിൽ നിയമം ലംഘിച്ചതിന് 6 ചരക്ക് ഗതാഗത കമ്പനികൾ അടച്ചുപൂട്ടി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന്  വാണിജ്യ വ്യവസായ മന്ത്രാലയമാണ് 6 ചരക്ക് ഗതാഗത കമ്പനികൾ അടച്ചുപൂട്ടിയത്. 10/1979 ലെ നിയമ  പ്രകാരം 117/2013ലെ ചട്ടങ്ങൾ ലംഘിച്ചതിന്  കമ്പനികൾക്കെതിരെ നിയമ 
 നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ  പ്രോസിക്യൂഷനിലേക്ക് ബന്ധപ്പെടുത്തി. 

രാജ്യത്തിന് പുറത്ത് കയറ്റുമതി ചെയ്യാൻ അനുമതിയില്ലാത്ത സബ്‌സിഡി ഉള്ള ഭക്ഷ്യവസ്തുക്കൾ കയറ്റി അയയ്ക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയം ഷിപ്പിംഗ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുളള നീക്കം  കയറ്റുമതി നിയമത്തിന് വിരുദ്ധമാണെന്നും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാകേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്ക് നിയമപരമായി നിശ്ചയിച്ചിട്ടുള്ള പിഴ, തടവുശിക്ഷ, കമ്പനിയുടെ ലൈസൻസ് റദ്ദാക്കൽ എന്നിങ്ങനെയുളള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News