ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

  • 04/01/2021



കൊവിഡ് പ്രതിരോധ  വാക്സിനുകൾക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ.  ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കാനുളള നീക്കത്തിലാണ്  ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നാഷണല്‍ മെട്രോളജി കോണ്‍ക്ലവ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനാണ്  ഡിസിജിഐ ഇന്നലെ അനുമതി നൽകിയിരുന്നത്. 

കൊവിഡിനെ പ്രതിരോധിക്കാനുളള വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞരെ ഓര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നു. ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് വാക്‌സിന്‍ ലഭ്യമായത്, അത് വികസിപ്പിച്ച ശാസത്രജ്ഞരോടും സാങ്കേതിക വിദഗ്ധരോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ സ്വീകാര്യത ഉണ്ടാക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. ലോകം മുഴുവന്‍ ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ കൊണ്ട് നിറയ്ക്കുകയല്ല നമ്മുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഹൃദയങ്ങള്‍ നിറയ്ക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News