കരാര്‍ കൃഷിയിലേക്ക് പ്രവേശിക്കില്ല: കർഷകർക്ക് ഉറപ്പ് നൽകി മുകേഷ് അംബാനി

  • 04/01/2021



ഡല്‍ഹി: കരാര്‍ കൃഷിയിലേക്ക് പ്രവേശിക്കാന്‍ തങ്ങളില്ലെന്നും കൃഷി ഭൂമി വാങ്ങി കോര്‍പ്പറേറ്റ് കൃഷി നടത്താന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി റിലയന്‍സ്. വാര്‍ത്താ കുറിപ്പിലാണ് റിലയന്‍സ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കമ്പനി അറിയിച്ചു. കര്‍ഷകരോട് തങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും കമ്പോളവിലയില്‍ കുറച്ച് കൃഷിവിളകള്‍ സംഭരിക്കില്ലെന്നും പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുളള ഏതെങ്കിലും തരത്തിലുളള ദീര്‍ഘകാല കരാര്‍ ഉണ്ടാക്കില്ലെന്നും റിലയന്‍സ് പറഞ്ഞു.

റിലയന്‍സ് ജിയോക്കെതിരെയുളള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റിലയന്‍സ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. അതേസമയം പഞ്ചാബിലും ഹരിയാനയിലും ജിയോ ടവറുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും റിലയന്‍സ് അറിയിച്ചു. പഞ്ചാബില്‍ വ്യാപകമായി ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. റിലയന്‍സ് ഫ്രഷ് സ്റ്റോറുകള്‍ക്കെതിരെയും ആക്രമണമുണ്ടായിരുന്നു. നേരത്തെ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ റിലയന്‍സ് ജിയോ സേവനങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.

Related News