കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

  • 04/01/2021




പട്ന: കോവിഡ് വാകിസിന് അനുമതി നല്‍കിയതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അനുമതി ലഭിച്ച രണ്ട് വാക്‌സിനുകളും സുരക്ഷിതമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കണമെന്ന് ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് അജിത് ശര്‍മ്മ ആവശ്യപ്പെട്ടു. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ രണ്ട് വാക്സിനുകളും സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജിത് ശര്‍മ്മ ഇക്കാര്യം ആവശ്യപ്പെട്ടത്.

പുതുവര്‍ഷത്തില്‍ വാക്സിനുകളുടെ ഉപയോഗത്തിന് അനുമതി ലഭിച്ചതില്‍ സന്തോഷിക്കുന്നു. എന്നാല്‍ വാക്സിന്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കയിലാണ്. അതിനാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനും, അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ചെയ്തതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യ വാക്സിന്‍ ഡോസ് സ്വീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് അജിത്ത് ശര്‍മ്മ ആവശ്യപ്പെട്ടു.

വാക്സിന്‍ നിര്‍മ്മാണ കമ്ബനികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും കോണ്‍ഗ്രസ് ഭരണകാലത്ത് സ്ഥാപിതമായ കമ്ബനികളാണ്. അതിനാല്‍ വാക്സിന്‍ നിര്‍മ്മാത്തിന്റെ മുഴുവന്‍ അംഗീകാരവും ബിജെപിക്ക് നല്‍കേണ്ടതില്ലെന്നും അജിത്ത് ശര്‍മ്മ പറഞ്ഞു.

Related News