ഇഖാമ നിയമലംഘനം; കുവൈറ്റിൽ പിടിയിലായത്​ 3953 പേർ

  • 14/10/2020

കുവൈറ്റ് സിറ്റി;  രാജ്യത്ത്  ഇഖാമ നിയമലംഘനത്തിന് ഈ വർഷം​ ​ 3953 പ്രവാസികൾ അറസ്റ്റിലായെന്ന് അധികൃതർ അറിയിച്ചു. സെപ്​റ്റംബർ അവസാനം വരെയുള്ള കണക്ക് പ്രകാരം  ഇഖാമ നിയമലംഘനത്തിന് പിടിയിലായവർ ഭൂരിഭാ​ഗവും ഗാർഹികത്തൊഴിലാളികളാണ്​.  സ്​പോൺസർ മാറി ജോലിചെയ്​തതിനാണ്​ 2617 ​സ്വകാര്യ തൊഴിൽ വിസക്കാരെ പിടികൂടിയതെന്നും അധികൃതർ വ്യക്തമാക്കി.  ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയുടെ പരിശോധനയിലാണ്​ ഇഖാമ നിയമം ലംഘിച്ചവർ പിടിയിലായത്​. രാജ്യത്തിന്റെ വിവിധ ഏരിയയിൽ  321 റൗണ്ട്​ പരിശോധനകളാണ്​ നടന്നത്​. 

കൊവിഡ്​ വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം പിടിയിലായവരുടെ എണ്ണം കുറവാണെന്നാണ് അധികൃതർ പറയുന്നത്.  മുൻവർഷങ്ങളിൽ 30,000ത്തിന്​ മുകളിൽ ആളുകളെ പിടികൂടിയിരുന്നു​. അനധികൃത താമസക്കാരെ നാടുകടത്തുമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​. 


Related News