വീടെത്താൻ വൈകുന്നു; ഭർത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

  • 05/01/2021


ഭോപാൽ: ഉറങ്ങി കിടന്ന ഭർത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച​ എണ്ണ ഒഴിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ്​ സംഭവം.39കാരനായ അരവിന്ദ്​ ആശിർവാറി​ന്‍റെ മുഖത്താണ്​ 35കാരിയായ ഭാര്യ ശിവകുമാരി ആശിർവാർ തിളച്ച എണ്ണ ഒഴിച്ചത്​. മുഖത്ത്​ ഗുരുതര പൊള്ളലേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ട്. ദിവസ കൂലിക്കാരനായ അരവിന്ദ് ജോലി കഴിഞ്ഞ് വൈകി എത്തുന്നതിനെ ചൊല്ലിയാണ് തർക്കം.
ബന്ധുക്കൾ ഇടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും വഴക്കിട്ടു.  ശേഷം വെളുപ്പിന്​ അഞ്ചുമണിക്ക്​ തിളച്ച എണ്ണ ഉറങ്ങികിടന്ന അരവിന്ദിന്‍റെ മുഖത്ത്​ ഒഴിക്കുകയായിരുന്നു.

ബഹളം കേട്ട് പരിസരത്തുള്ള ബന്ധുക്കളെത്തി യുവാവിനെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു.അരവിന്ദിന്‍റെ മൊഴിയുടെ അടിസ്​ഥാനത്തിൽ ശിവകുമാരിക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തതായി പൊലീസ്​ പറഞ്ഞു.

Related News