റേഷൻ കടത്ത്; വിദേശികൾക്ക് പകരം സ്വദേശികളെ എടുക്കാൻ എം.പിമാരുടെ നിർദ്ദേശം

  • 14/10/2020

കുവൈറ്റ് സിറ്റി;  നിയമം ലംഘിച്ച്  റേഷൻ  കടത്തലിൽ   അടുത്തിടെ ഉണ്ടായ വർധനവ് മൂലം വിദേശികളെ മാറ്റുന്നു. വിദേശികൾക്ക്   പകരം  സ്വദേശികളെയെടുക്കാൻ വ്യാപാര മന്ത്രാലയത്തോട് രാജ്യത്തെ എം.പിമാർ ആവശ്യപ്പെട്ടു.  ഒന്നിലധികം അറബ് രാജ്യങ്ങളിലേക്ക് സബ്സിഡി ഉള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തിന് പുറത്ത് കടത്താൻ ശ്രമിച്ചതിന് കുവൈത്തിലെ സഹകരണ സംഘങ്ങൾക്കായി പ്രവർത്തിക്കുന്ന 51 അക്കൗണ്ടന്റുമാരെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രഖ്യാപനം.

“സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്, പരിഹാരത്തിനായി  വാണിജ്യ മന്ത്രാലയം എല്ലാ വിദേശികളെയും മാറ്റി  സ്വദേശികൾ , വിരമിച്ചവർ, കുവൈറ്റ് സ്ത്രീകളുടെ കുട്ടികൾ അല്ലെങ്കിൽ ബിദൂൻ എന്നിവരെ നിയമിക്കണം കൂടുതൽ റേഷൻ കടത്ത് റിപ്പോർട്ട്  ചെയ്ത പശ്ചാത്തലത്തിലാണ് വിദേശികൾക്ക് പകരം സ്വദേശികളെ എടുക്കാൻ തീരുമാനിച്ചത്.  കൂടാതെ  ജലീബ് അൽ ഷുയൂഖ്, കൈതാൻ   തുടങ്ങിയ പ്രദേശങ്ങളിലെ കരിഞ്ചന്തയിൽ ഉൽപ്പന്നങ്ങൾ  വിൽപ്പന നടത്തുന്നത്  ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി

റേഷൻ കടത്ത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം ഈജിപ്ഷ്യൻ തൊഴിലാളികളെ പിരിച്ചുവിടുന്നതിലാണ് എന്ന് എംപി സഫ അൽ ഹാഷെം ചൂണ്ടിക്കാട്ടി. കുവൈറ്റ് സ്വദേശികളായ കുടുംബങ്ങൾക്ക് ആവശ്യമായ റേഷൻ കണക്കാക്കുന്ന കൃത്യമായ സംവിധാനം വാണിജ്യ മന്ത്രാലയം നടപ്പിലാക്കിയാൽ  റേഷൻ വിഭവങ്ങൾ  കരിഞ്ചന്തയിൽ ഈജിപ്തുകാർക്കും ബംഗ്ലാദേശികൾക്കും ലഭിക്കാതാവുമെന്നും അവർ പറഞ്ഞു. അരി, റൊട്ടി, എണ്ണ, ചിക്കൻ വരെയുള്ള സബ്സിഡി ഭക്ഷണ ആവശ്യങ്ങൾ വ്യാപാര മന്ത്രാലയം എല്ലാ സ്വദേശികൾക്കും നൽകുന്നുണ്ട്. 

Related News