ഭോപ്പാൽ: ഭർത്താവിനെ രഹസ്യ കാമുകിക്കൊപ്പം പോവാൻ അനുവദിച്ച് ഭാര്യ. എന്നാൽ പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി ഭർത്താവിൽ നിന്നും ലഭിക്കണം. പണവും അപ്പാർട്മെന്‍റും ഉൾപ്പെടെ ഒന്നരക്കോടിയുടെ സ്വത്തുവകകൾ നൽകണമെന്നാണ് നിബന്ധന. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകളാണ് മാതാപിതാക്കളുടെ കലഹം സഹിക്കാൻ വയ്യാതെ കുടുംബകോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. തന്‍റെ പിതാവിന് ഓഫീസിലെ സഹപ്രവർത്തകയുമായി വിവാഹേതര ബന്ധമുണ്ട്. ഇതിന്‍റെ പേരിൽ അമ്മയും അച്ഛനും വഴക്ക് പതിവായാതോടെ തനിക്കും സഹോദരിക്കും പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
ഇതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗൺസിലിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസ് നൽകി. ഭർത്താവിന് ഓഫീസിൽ തന്നെയുള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുമായി ഒന്നിച്ച് കഴിയാനാണ് അയാൾക്ക് താത്പ്പര്യമെന്നും കൗൺസിലിംഗിൽ വ്യക്തമായി. ഭാര്യയാകട്ടെ വിവാഹ മോചനത്തിന് തയ്യാറാകുന്നുമില്ല. നിരന്തരമായ കൗൺസിലിംഗ് സെഷനുകള്‍ക്കൊടുവിലാണ് ദമ്പതികള്‍ തമ്മിൽ ഒരു ധാരണയിലെത്തിയത്.
ഭർത്താവുമായി ബന്ധമുള്ള സ്ത്രീ അവര്‍ താമസിക്കുന്ന അപ്പാർട്മെന്‍റും 27 ലക്ഷം രൂപയും നൽകിയാല്‍ വിവാഹമോചനത്തിന് തയ്യാറാകാമെന്ന് ഭാര്യ അറിയിക്കുകയായിരുന്നു. ഇതെല്ലാം കൂടി ഏകദേശം ഒന്നരക്കോടിയോളം വിലമതിക്കുന്നതാണ്. തന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടിയാണ് ഇത്തരമൊരു ആവശ്യം എന്നാണ് യുവതി അറിയിച്ചത്.
കല്ല്യാണം കഴിഞ്ഞ് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും തന്നെ സ്നേഹിക്കാൻ ആവാത്ത ഭർത്താവിനൊപ്പം ജീവിതം തുടരുന്നതിൽ അർഥമില്ല എന്ന ചിന്തയും ആ സ്ത്രീയെക്കൊണ്ട് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചു എന്നാണ് കൗണ്‍സിലർ പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?