കുവൈറ്റിൽ എത്തുന്നവർക്ക് കൊവിഡ് നെ​ഗറ്റീവ് പിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം

  • 15/10/2020



കുവൈറ്റ് സിറ്റി; കുവൈറ്റിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ് നെ​ഗറ്റീവ് തെളിയിക്കുന്ന പിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ​ഔദ്യോഗിക വക്താവ്  താരിഖ് അൽ മുസ്‌രിം അറിയിച്ചു.  കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ എത്തുന്ന എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും, ഇക്കാര്യത്തിൽ ​ഗവൺമെന്റ് ഒരു വീട്ടുവീഴ്ചക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.  കൊവിഡ് നെ​ഗറ്റീവ് തെളിയിക്കുന്ന പിസിആർ പരിശോധന സർട്ടിഫിക്കറ്റില്ലെങ്കിൽ കുവൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുവൈറ്റിൽ എത്തുന്നവർ  കൊവിഡ് നെ​ഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പിസിആർ പരിശോധന സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും, കുവൈറ്റ് വിമാനത്താവളത്തിലെത്തുന്ന എല്ലാ വിദേശികളേയും സ്വാബ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയിരിക്കണമെന്നും നിർദ്ദേശമുണ്ട്. 

Related News