കുവൈറ്റിൽ റെസിഡൻസി സ്റ്റാറ്റസ് ഇതുവരെ പുതുക്കിയത് 1,856,390 പേർ

  • 15/10/2020

കുവൈറ്റ് സിറ്റി;  ആഭ്യന്തര മന്ത്രാലയം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെ 595,764 റെസിഡൻസി സ്റ്റാറ്റസ് ഓൺലൈൻ  വഴി പുതുക്കിയതായി അധികൃതർ അറിയിച്ചു.  സേവനം ആരംഭിച്ചതിനുശേഷം റെസിഡൻസി സ്റ്റാറ്റസ് പുതുക്കിയവരുടെ ആകെ എണ്ണം 1,856,390 ആയി.

 ഓൺലൈൻ റെസിഡൻസി പുതുക്കൽ നടപടിക്രമങ്ങൾ തുടരുന്നുണ്ടെന്നും  മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയിൽ പൊതുജനങ്ങൾക്ക് റെസിഡൻസി പുതുക്കലുമായി ബന്ധപ്പെട്ടുളള  നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
നടപടി ക്രമങ്ങളുടെ പൂർത്തീകരണം വേഗത്തിലാക്കുന്നതിനും കൊവിഡ് പശ്ചാത്തലത്തിൽ   പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ഇലക്ട്രോണിക് രീതിയിലൂടെയാണ് ഇടപാടുകൾ പൂർത്തിയാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News