ഇനി സിനിമാ താരങ്ങളുടെ ഫേസ്ബുക് പേജിൽ ലൈക്‌ ബട്ടൺ ഉണ്ടാകില്ല

  • 07/01/2021

സിനിമ താരങ്ങളുടെയും മറ്റ് പ്രമുഖരുടെയും ഫേസ്ബുക്ക്‌ പേജുകളിൽ നിന്ന് ലൈക്ക് ബട്ടൺ ഫേസ്ബുക്ക്‌ ഒഴിവാക്കുന്നു. ബുധനാഴ്ചയാണ് സോഷ്യൽ മീഡിയ കമ്പനി ഇക്കാര്യം അറിയിച്ചത്.

ഫോളോവേഴ്സിനെ മാത്രം ആയിരിക്കും ഫേസ്ബുക്ക് പേജ് കാണിക്കുക. ആരാധകരുമായി സംവദിക്കാനും ഒരു ന്യൂസ് ഫീഡും ഉണ്ടായിരിക്കുമെന്നും ഫേസ്ബുക് അറിയിച്ചു. ഫോളോവേഴ്സിൽ ശ്രദ്ധ പുലർത്താനാണ് ഇത്തരത്തിലൊരു മാറ്റമെന്ന് ഫേസ്ബുക് പറഞ്ഞു.

പ്രധാനമായ ചില മാറ്റങ്ങളാണ് പുനഃരൂപകൽപ്പനയിൽ വരുത്തുന്നത്. അതിൽ ലേ ഔട്ട്, ന്യൂസ് ഫീഡ്, എളുപ്പത്തിലുള്ള  നാവിഗേഷൻ, സുരക്ഷ സവിശേഷതകൾ, അഡ്മിൻ നിയന്ത്രണങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ വ്യക്തിഗത പ്രൊഫൈലിനും പേജിനുമിടയിൽ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ കഴിയും. പുതിയ അഡ്മിൻ നിയന്ത്രണങ്ങൾ ഉപയോഗിച്ച് പേജ് അഡ്മിനുകൾക്ക് പൂർണ നിയന്ത്രണമോ ഭാഗികമായി ആക്സസ് നൽകാൻ ഉപയോക്താവിന് കഴിയുകയും ചെയ്യും.


ആളുകൾക്ക് അവരുടെ ഇഷ്ടപ്പെട്ട പേജുകളുമായി ബന്ധപ്പെടുന്നതിനുള്ള രീതി ലളിതമാക്കുന്നതിന് തങ്ങൾ ലൈക്കുകൾ

Related News