കുവൈറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച 71 പ്രവാസികള്‍ അറസ്റ്റില്‍; എല്ലാവരെയും നാടു കടത്തുമെന്ന് അധികൃതർ

  • 15/10/2020

കുവൈറ്റ് സിറ്റി;   ഷദ്ദാദിയ സര്‍വ്വകലാശാലയില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ  റെസിഡന്‍സ് നിയമവും തൊഴില്‍ നിയമങ്ങളും ലംഘിച്ച 71 പ്രവാസികളെ അറസ്റ്റ് ചെയ്തു.  എല്ലാവരും യൂണിവേഴ്‌സിറ്റിയിൽ ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 

ഈ ജോലിക്കാരിൽ ചിലർ ഹൗസ് ഡ്രൈവർമാർ ആണെന്നും, 
പലരും സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ടിയല്ല ജോലി ചെയ്തതെന്ന് കണ്ടെത്തിതായി സമിതി ഡയറക്ടർ ഫഹദ് അല്‍ കന്ദാരി വ്യക്തമാക്കി.  ഇവരിൽ ചിലർ ദൈനംദിന വേതന അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നതെന്നും അവരുടെ തൊഴിലുടമകളിൽ ചിലർ സർവകലാശാലയിൽ നിന്ന് ടെണ്ടർ നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിയമലംഘകരെയും നാടുകടത്തുമെന്നും തൊഴിലുടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News