കുവൈറ്റിൽ കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരന് 7 വർഷം തടവ്

  • 15/10/2020

കുവൈറ്റ് സിറ്റി;  കൈക്കൂലി ആവശ്യപ്പെട്ട  ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ  പോലീസുകാരന്  ഏഴ് വർഷം തടവു ശിക്ഷിച്ച വിധിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.   ജഡ്ജി അഹമ്മദ് അൽ അജീൽ അധ്യക്ഷനായ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.  മൂന്ന് പേരിൽ നിന്ന്  200 ദിനാർ വീതം പോലീസ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടതായി പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി.  200 ദിനാർ വീതം കൈക്കൂലി തന്നാൽ‍ മൂന്ന് പേർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കില്ലെന്ന് പൊലീസ് ഓഫീസർ വാ​ഗ്‌ദാനം നൽകിയിരുന്നു. 

7 വർഷത്തെ തടവും, 800 ദിനാർ പിഴയും ക്രിമിനൽ കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു.  ഈ വിധിയാണിപ്പോൾ ജഡ്ജി അഹമ്മദ് അൽ അജീൽ അധ്യക്ഷനായ കോടതി ശരിവച്ചത്. 

Related News