കുവൈറ്റിൽ യുവതികൾക്ക് മയക്കുമരുന്ന് ഗുളികകൾ നൽകിയ ഫാർമസിസ്റ്റ് അറസ്റ്റിൽ

  • 08/01/2021


 കുവൈറ്റ് സിറ്റി: ഗവൺമെന്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അറബ് വംശജനായ ഫാർമസിസ്റ്റ് അറസ്റ്റിൽ. ആനന്ദം കണ്ടെത്താനും ഒഴിവ് സമയങ്ങൾ ആസ്വദിക്കാനും സ്ത്രീകളെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു മയക്കുമരുന്ന് ഗുളികകൾ നൽകുന്ന ഫാർമസിസ്റ്റിനെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തത്. ഫാർമസിയിൽ നിന്നും ഇയാൾ മയക്കുമരുന്ന് ഗുളികകൾ മോഷ്ടിക്കുകയും. ആർക്കും സംശയം തോന്നാതിരിക്കാൻ ആ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോക്ടറുടെ കുറിപ്പടിയിൽ തന്നെ മയക്കുമരുന്ന് ഗുളികകൾ അപ്പാർട്ട്മെന്റ് ലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും  അധികൃതർ വ്യക്തമാക്കുന്നു. ഒരു വനിത പോലീസ് ഉദ്യോഗസ്ഥ വേഷംമാറി ഈ ഫാർമസിസ്റ്റുമായി ബന്ധം സ്ഥാപിക്കുകയും തുടർന്ന് അപ്പാർട്ട്മെന്റിലേക്ക് വരാൻ തയ്യാറാണെന്നും തനിക്ക് മയക്കുമരുന്ന് ഗുളികകൾ ആവശ്യമുണ്ടെന്നും പറയുകയും, ഇയാളോടൊപ്പം ഒഴിവുസമയം ആസ്വദിക്കാനും  വനിത പൊലീസ് ഉദ്യോഗസ്ഥയെ  തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ എല്ലാം ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്തിരുന്നു. തുടർന്ന് ഇത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കൈമാറുകയും  ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും നിരവധി മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Related News