കടന്നു പോയത് പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട വർഷം; പ്രവാസി ഭാരതീയ ദിവസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 09/01/2021



കൊവിഡ് പശ്ചാത്തലത്തിൽ കടന്നുപോയ വർഷം ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  പ്രവാസികൾ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട വർഷമാണ് കടന്നുപോയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
പ്രവാസി ഭാരതീയ ദിവസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യവെയാണ് മോദിഇക്കാര്യം വ്യക്തമാക്കിയത്.  വെർച്വലായാണ് ചടങ്ങ് നടക്കുന്നത്. ‘ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്നതാണ് 16-ാമത് പിബിഡി കൺവെൻഷൻ 2021ന്റെ പ്രമേയം. വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ. ഉദ്ഘാടനത്തിന് ശേഷം രണ്ട് സമ്മേളനങ്ങളും നടക്കും. ആദ്യ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രിയും വാണിജ്യ വ്യവസായ മന്ത്രിയും സംസാരിക്കും. ആത്മനിർഭർ ഭാരതിലെ പ്രവാസിയുടെ പങ്ക് എന്ന വിഷയത്തിലാണ് ഇരുവരും സംസാരിക്കുക. കൊവിഡിന് ശേഷമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതാണ് രണ്ടാമത്തെ സമ്മേളനം. ആരോഗ്യ, സാമ്പത്തിക, സാമൂഹിക, അന്താരാഷ്ട്ര രംഗത്തെ പ്രമുഖർ വിഷയത്തിൽ ചർച്ചകൾ നടത്തും.

Related News