കുവൈറ്റിൽ പ്രൈമറി അധ്യാപകരെ ചൂഷണം ചെയ്യുന്നതായി പരാതി

  • 15/10/2020

കുവൈറ്റ് സിറ്റി;    ചില പ്രൈമറി  സ്കൂളിൽ അധ്യാപകരെ  പ്രിൻസിപ്പൽമാർ ചൂഷണം ചെയ്യുന്നതായി പരാതി. സ്കൂൾ പ്രിൻസിപ്പൽമാർ മോണിം​ഗ് ഷിഫ്റ്റിൽ ഉച്ചക്ക് 1:00 വരെ അധ്യാപകരെ ജോലി ചെയ്യാൻ നിർബന്ധിതരാക്കുകയും പിന്നീട് നാല്, അഞ്ച് ക്ലാസ് വിദ്യാർത്ഥികൾക്ക് ഉച്ചകഴിഞ്ഞ് 3:00 മുതൽ 5:00 വരെ ക്ലാസുകൾ നടത്താൻ സ്കൂളിലേക്ക് വരണമെന്നും നിർബന്ധിക്കുന്നതായാണ് പരാതി. പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകർ വലിയ സമ്മർദ്ദം നേരിടുന്നതായും  പരാതിയിൽ പറയുന്നു.

രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിൽ വനിതാ അധ്യാപകരെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നത് സിവിൽ സർവീസ് നിയമത്തിന് വിരുദ്ധമാണ്. കുടുംബ ബാധ്യതകൾ ഉള്ളതിനാൽ ഇത്തരം നടപടികൾ വനിതാ അധ്യാപകരിൽ വലിയ ക്ഷീണത്തിനും സമ്മർദ്ദത്തിനും ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു,  സ്കൂളിൽ ക്ലാസ് എടുക്കുന്ന സമയങ്ങളുമായി ബന്ധപ്പെട്ടും, അധ്യാപകരെ  അവരുടെ വീടുകളിൽ നിന്ന് ക്ലാസുകൾ നടത്താൻ അനുവദിക്കുന്നതുമായ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകർ ചൂണ്ടിക്കാട്ടി.

Related News