ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതൽ

  • 09/01/2021


ഡല്‍ഹി: ഇന്ത്യയിൽ  കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികളായ മറ്റ് വിഭാഗകാര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. മൂന്നു കോടി ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തുടര്‍ന്ന് 50 വയസ്സിന് മുകളിലുളളവര്‍ക്കും 50 വയസ്സിന് താഴെ രോഗാവസ്ഥയുളളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.ഇത്തരത്തില്‍ ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം.

Related News