കുവൈറ്റിലെ ഫാക്ടറിയിൽ നിന്ന് അമോണിയ ചോർന്ന സംഭവം; പരിസ്ഥിതി നിയമം ലംഘിച്ചെന്ന് അധികൃതർ

  • 10/01/2021

കുവൈറ്റ് സിറ്റി: ശുവൈഖ് ഏരിയയിലെ ഫാക്ടറിയിൽ നിന്നും ചോർന്നത് അമോണിയ തന്നെ എന്ന് ഉറപ്പിച്ച് പരിസ്ഥിതി പബ്ലിക് അതോറിറ്റി.  ഫാക്ടറിയിൽ നിന്നും ചോർന്നത് അപകടകരമായ അമോണിയാണ്  എന്നുള്ള പരാതി ലഭിച്ചതിനെത്തുടർന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ അന്വേഷണ സംഘം സംഭവ സ്ഥലത്ത് എത്തുകയും തുടർന്ന് ചോർന്നത് അപകടകരമായ  അമോണിയ തന്നെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഇതിന്റെ ഉറവിടവും കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറി പരിസ്ഥിതി നിയമം ലംഘിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി. അമോണിയ കൈകാര്യം ചെയ്യാനുള്ള തക്കതായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ആർട്ടിക്കിൾ 19 ഫാക്ടറി ലംഘിച്ചെന്നും അധികൃതർ വ്യക്തമാക്കുന്നു. അമോണിയ ചോർച്ച നിയന്ത്രിക്കാൻ മുൻകൈയെടുത്ത  അഗ്നിശമന സേന, പൊതുമരാമത്ത് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയ്ക്ക് പരിസ്ഥിതി പബ്ലിക് അതോറിറ്റി നന്ദി അറിയിച്ചു.

Related News