അനിശ്ചിതത്വം അവസാനിച്ചു; ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾ വ്യാഴാഴ്ച കുവൈറ്റിൽ എത്തും

  • 11/01/2021


കുവൈറ്റ് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള വരെ ഈ വ്യാഴാഴ്ച മുതൽ മടക്കി കൊണ്ടുവരും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെട്ടതോടെയാണ് അടിയന്തരമായി വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് മടക്കി കൊണ്ടുവരണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നത്. ഇതിനെ തുടർന്ന് ആദ്യഘട്ടത്തിൽ ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാൻ തീരുമാനിക്കുകയും, പിന്നീട് ഫിലിപ്പൈൻസിൽ നിന്നുള്ള ആദ്യ ഘട്ട ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് തിരിച്ചെത്തിക്കും ചെയ്തിരുന്നു. എന്നാൽ ബ്രിട്ടനിൽ കണ്ടെത്തിയ അതിതീവ്ര കൊവിഡ് വൈറസിനെ പശ്ചാത്തലത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത് മൂലം ഇന്ത്യയിൽ നിന്നടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ വീണ്ടും അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതോടെ ഈ വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ കൊണ്ടുവരാം എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇവരെ മടക്കി കൊണ്ടുവരുന്നത്. ബെൽസലാമ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വരെയാണ് മടക്കിക്കൊണ്ടു വരുന്നതെന്നും ഡിജിസിഎ അറിച്ചിട്ടുണ്ട്. പ്രതിദിനം 400 ഗാർഹിക തൊഴിലാളികളെയാണ് രാജ്യത്തേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യയിൽ നിന്നും കുവൈറ്റിൽ നിന്നുമുള്ള വിമാനങ്ങൾ സംയുക്തമായാണ് ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാൻ സർവീസ് നടത്തുന്നത്. ബെൽസലാമ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത ഇന്ത്യയിൽ നിന്നുമുള്ള ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യൻ എയർലൈനും കുവൈത്ത് ജസീറ എയർലൈൻസും സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് നാഷണൽ ഏവിയേഷൻ സർവീസസ് ജനറൽ മാനേജർ മൻസൂർ അൽ ഖുസൈൻ  വ്യക്തമാക്കിയിരുന്നു

Related News