കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ വർദ്ധിക്കുന്നു ; കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

  • 11/01/2021

 കുവൈറ്റിൽ ട്രാഫിക് ക്യാമ്പയിന്റെ  ഭാഗമായി നടത്തിയ പരിശോധനയിൽ 36,332 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 57 വാഹനങ്ങൾ ട്രാഫിക് വകുപ്പ് പിടിച്ചെടുത്തു. 48 പേരെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് റഫർ ചെയ്തു.  പ്രായപൂർത്തിയാകാത്ത 39 ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു. 11 വാഹനങ്ങൾ സുരക്ഷാ, ജുഡീഷ്യൽ അധികൃതരിലേക്ക് കൈമാറി. രാജ്യത്തെ ട്രാഫിക് വർദ്ധിച്ച് വരുന്നുണ്ടെന്നും ഇത്തരം നിയമലംഘകർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News