കുവൈറ്റിലെ ഈ ഏരിയയിൽ പരസ്യം പതിച്ചാൽ ആയിരം ദിനാർ രൂപവരെ പിഴ

  • 11/01/2021

കുവൈറ്റ് സിറ്റി: സൂക്  മുബാറക്കിയയിലെ   ചുമരുകളിൽ അനുമതിയില്ലാതെ പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകർ ക്കെതിരെ 100 മുതൽ 1000 ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ചെയ്ത തെറ്റിന്റെ  അടിസ്ഥാനത്തിലായിരിക്കും പിഴശിക്ഷ നിശ്ചയിക്കുക. മുബാറകിയ  വികസന കമ്മറ്റിയുടെ മേധാവി അംതൽ അൽ അഹ്മദ് ശുചിത്വവും, റോഡ് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് വിലയിരുത്തി. സൂക്  മുബാറക്കിയയിലൂടെ  പരിശോധന നടത്തിയപ്പോൾ നിരവധി മതിലുകളിൽ അനധികൃതമായി പരസ്യം പതിച്ചതായി അംതൽ അൽ അഹ്മദിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിന് പിന്നാലെയാണ് ലൈസൻസില്ലാതെ ഇത്തരത്തിൽ പരസ്യം പതിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അവർ നിർദ്ദേശം നൽകിയത്.

Related News