പ്രവാസി ജീവനക്കാർക്ക് മടങ്ങി വരുമ്പോൾ കുവൈറ്റിൽ തന്നെ ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്താൻ നീക്കം

  • 15/10/2020

കുവൈറ്റ് സിറ്റി;  വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന  സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാർക്ക് മടങ്ങി വരുമ്പോൾ കുവൈറ്റിൽ തന്നെ ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്താനുളള പ്രൊപ്പോസൽ സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊമേഴ്സൽ  ഫ്ലൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി സുപ്രീം കമ്മിറ്റിക്ക് ഒരു നിർദ്ദേശം ഉന്നയിച്ചിട്ടുണ്ടെന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ സാലിഹ് അൽ ഫദാഗി വ്യക്തമാക്കി.

ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 34 രാജ്യങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് മൂലം സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന  നിരവധി പ്രവാസി ജീവനക്കാർ കുടങ്ങിക്കിടക്കുകയാണ്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി 14 ദിവസത്തേക്ക് ക്വാറന്റൈൻ സംവിധാനം കുവൈത്തിൽ തന്നെ ഒരുക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നീ 3 പ്രധാന വകുപ്പുകളുടെ ഏകോപന ഈ നിർദ്ദേശം നടപ്പാക്കുന്നതിന്  ആവശ്യമാണെന്നും അൽ-ഫദാഗി പറഞ്ഞു

Related News